18 August Sunday

സ്വർണക്കടത്തിനിടെ രാജസ്ഥാൻ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
നെയ്യാറ്റിൻകര 
തമിഴ്നാട്ടിൽനിന്ന് ട്രെയിൻമാർ​ഗം മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന അരക്കിലോ സ്വർണാഭരണങ്ങൾ പിടികൂടി. രാജസ്ഥാനിൽ ഉദയ‌്പുർ സ്വദേശി ജ​ഗദീഷ് കുമാറി (25)നെയാണ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്.   
 
ശനിയാഴ്ച ‌പകൽ പതിനൊന്നരയോടെയാണ് സംഭവം. തിരുവനന്തപുരം റൂറൽ എസ്‌പി അശോക് കുമാറിന് ലഭിച്ച വിവരത്തെതുടർന്ന് പൊലീസ് സഘം പാറശാല റെയിൽവേസ്റ്റഷനിൽ എത്തിയെങ്കിലും അവിടെ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാൽ നെയ്യാറ്റിൻകര സ്റ്റേഷനിൽ സംഘം കാത്തുനിൽക്കുകയായിരുന്നു. ട്രെയിനിൽനിന്ന‌് ഇറങ്ങിയ ജ​ഗദീഷ് പൊലീസ് സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 
എന്നാൽ, പിടിയിൽ ആകുകയായിരുന്നു. അരയിൽ കെട്ടിയിരുന്ന ബെൽറ്റിലാണ് കമ്മൽ, മോതിരം, ചുട്ടി, മാല തുടങ്ങിയ ആഭരണങ്ങൾ ഒളിപ്പിച്ചിരുന്നത്. നെയ്യാറ്റിൻകര സിഐ ആർ എസ് ബിജു, എസ്ഐ എം ആർ രാജേഷ് കുമാർ,  എഎസ്ഐ ഷിബു, സിപിഒ പ്രേംലാൽ എന്നിവരാണ് യുവാവിനെ പിടികൂടിയത്. പിടിച്ചെടുത്ത സ്വർണാഭരണങ്ങളുൾപ്പെടെ പ്രതിയെ ഞായറാഴ്ച തിരുവനന്തപുരം എസ്‌പിഎംസി കോടതിയിൽ ഹാജരാക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top