19 May Sunday

ഡിവൈഎഫ്ഐ പ്രവർത്തകനെ ഐഎൻടിയുസിക്കാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
പാറശാല
ഡിവൈഎഫ്ഐ പ്രവർത്തകനെ ഐഎൻടിയുസിക്കാർ മർദിച്ചു. ഡിവൈഎഫ്ഐ ചെങ്കലിലെ പ്ലാവിലമൂല യൂണിറ്റ് വൈസ് പ്രസിഡന്റ് ജിബിനാണ‌് മർദനമേറ്റത‌്. പ്ലാവില മൂലപ്രദേശത്തിലെ ഇഷ്ടികച്ചുള്ളയിലെ ജോലിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ തുടർന്നാണ് അകാരണമായി ചുള്ള ഉടമയുടെ മകനായ ജിബിനെ മർദിച്ചത്. ഈ ഭാഗങ്ങളിലെ ഇഷ്ടികക്കളങ്ങളിൽ കഴിഞ്ഞ മുപ്പതുവർഷമായി സിഐടിയു തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, തൊഴിൽ കാർഡ് ഇല്ലാത്ത ഐഎൻടിയുസിക്കാർ സിഐടിയു പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും തൊഴിലെടുക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നതായും നേരത്തെ തന്നെ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഡുള്ള ഐഎൻടിയുസി തൊഴിലാളികൾക്ക് പൊലീസിന്റെ നിർദേശത്തെ തുടർന്ന് ചെങ്കൽ ഭാഗത്തെ പ്രത്യേക ഏരിയ തിരിച്ച് ചുള്ളയിൽ തൊഴിലെടുക്കാൻ നിർദേശം നൽകി. 
 
ഇത് മറികടന്നാണ് മറ്റ് ചുള്ളകളിൽ അതിക്രമിച്ച് കടന്ന് സിഐടിയു തൊഴിലാളികളെ തടയാൻ ശ്രമിച്ചത്. ഇതിനിടയിലാണ‌് സിഐടിയു തൊഴിലാളികൾ പണിയെടുക്കുന്ന ചുള്ളയിലെത്തി ഐഎൻടിയുസിക്കാർ ജിബിനെ മർദിച്ചത്. പാറശാല പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. സിപിഐ എം ചെങ്കൽ ലോക്കൽ സെക്രട്ടറി ആർ വിൽസന്റ‌് ഉദ്ഘാടനം ചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top