21 May Tuesday

സമൃദ്ധിയുടെ "വ്യത്യസ്ത കണി'

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
പാലോട്
ഈ വിഷുക്കാലത്ത് വേറിട്ട രീതിയിൽ വിഷുക്കണി ഒരുക്കി കാർഷിക വൃത്തിയുടെ സന്ദേശം നൽകുകയാണ് നന്ദിയോട് പവ്വത്തൂർ സ്വദേശിയായ ക്ഷീരകർഷകൻ പുരുഷോത്തമൻ നായർ. തന്റെ കൃഷിയിടമായ രണ്ടേക്കർ പച്ചക്കറി, വാഴ തോട്ടത്തിൽ പശുക്കളെ കുറിയണിയിച്ച് അണിനിരത്തിയാണ് കുട്ടികൾക്കായി വേറിട്ട ഒരു വിഷുക്കാഴ്ച ഈ കർഷകൻ തീർത്തത്. 
 
വേനൽചൂട് കടുത്തതോടെ പുരുഷോത്തമൻ നായരുടെ ഒരു പശു ചൂട് സഹിക്കാനാകാതെ തളർന്നുവീണ് ചത്തിരുന്നു. എന്നാൽ, അതൊക്കെ മറന്ന‌് കൃഷിയുടെ ഉത്സവമായ വിഷുവിന്റെ വരവറിയിച്ച് പയറും  ചീരയും വാഴയുമൊക്കെ നിറഞ്ഞുനില്ക്കുന്ന കൃഷിത്തോട്ടത്തിൽ കണിയൊരുക്കുകയായിരുന്നു ഈ ക്ഷീരകർഷകൻ.
 
പവ്വത്തൂരിലെ മറ്റ് പാരമ്പര്യ കർഷകരായ സുദർശനൻനായർ, ബാലകൃഷ്ണൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നന്ദിയോട് പഞ്ചായത്ത് ക്ഷേമ  സ്ഥിരം സമിതി ചെയർമാൻ എം ഉദയകുമാർ, ജൈവകൃഷി കോ-–-ഓർഡിനേറ്റർ ബി എസ് ശ്രീജിത്, കൃഷി ഓഫീസർ എസ് ജയകുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top