30 September Wednesday

‘കശുമാങ്ങ ഞങ്ങൾക്കു തരണം ’

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
കൊല്ലം
കശുവണ്ടിക്കു പുറമേ കശുമാങ്ങ കൂടി സംഭരിക്കാൻ കാഷ്യൂ കോർപറേഷൻ തീരുമാനം. വിപണിയിയിൽനിന്ന് കശുമാങ്ങ കൂടി സംഭരിച്ച് കർഷകരെ സഹായിക്കാനാണ്  കോർപറേഷൻ ലക്ഷ്യമിടുന്നത്. 
കോർപറേഷൻ ആരംഭിച്ച  കശുമാവ് കൃഷി വ്യാപനം വിജയകരമായതോടെയാണ്‌ തീരുമാനം.  പുതുതായി അഞ്ചുലക്ഷം കശുമാവാണ്‌ നട്ടത്‌.  
തറയിൽനിന്ന് വിളവെടുപ്പു നടത്താൻ കഴിയുന്നവയാണിവ. ഒരു മാങ്ങയ്‌ക്ക്‌ മൂന്നുരൂപ വീതമാണ്‌ കോർപറേഷൻ നൽകുക.  കാഷ്യൂ സോഡ, ജാം, കാഷ്യൂ ആപ്പിൾ ജൂസ് എന്നിവയാണ് കശുമാങ്ങയിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാനാകുക. 
വിപണിയിൽ നല്ല ഡിമാൻഡുള്ളവയാണ് ഉൽപ്പന്നങ്ങൾ. നിലവിൽ മാടക്കത്തറ ഗവേഷണകേന്ദ്രത്തിൽനിന്നാണ്‌  കോർപറേഷൻ കശുമാങ്ങ വാങ്ങുന്നത്. മാങ്ങയ്‌ക്കു കൂടി വില കിട്ടുന്നത് കർഷകർക്ക് ആശ്വാസമാകും.  റിഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ കശുമാങ്ങ സംഭരിച്ച് സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. എല്ലാ ഫാക്ടറിയിലും  വേനൽക്കാലത്ത് കാഷ്യൂ വിറ്റ, സൂപ്പ് എന്നിവയുടെ വിൽപ്പനയും ആരംഭിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top