24 January Friday

ദേശീയ പാതയിൽ മനുഷ്യ മഹാശൃംഖല 26ന്‌ ഒന്നരലക്ഷം സ്‌ത്രീകൾ കണ്ണികളാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒരു മനസ്സേടെ അണിനിരക്കുന്ന 26ലെ മനുഷ്യ മഹാശൃംഖലയിൽ ഒന്നര ലക്ഷം സ്‌ത്രീകളെ പങ്കെടുപ്പിക്കാൻ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.  20ന്‌ ഏരിയ, വില്ലേജ്‌ കൺവൻഷനുകൾ ചേരും. 22നും 23നും 148 വില്ലേജ് കേന്ദ്രങ്ങളിൽ വിളംബരഘോഷയാത്ര നടത്തും. 
പ്രവർത്തകയോഗം  സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എസ്‌ ഗീതാകുമാരി അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി,  വൈസ്‌ പ്രസിഡന്റ്‌ എം ലീലാമ്മ, ജോയിന്റ്‌ സെക്രട്ടറി സബിതാബീഗം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി രാധാമണി, എം ബി ബിന്ദു, ഷാഹിദാ കമാൽ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാധാമോഹൻ, ജോയിന്റ്‌ സെക്രട്ടറി ഷീനാ പ്രസാദ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രസന്ന ഏണസ്റ്റ്‌ സ്വാഗതവും ഏരിയ സെക്രട്ടറി ബീമ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top