29 February Saturday
ബസ് സ്റ്റാൻഡിൽ കിടക്കേണ്ട

ആനന്ദവല്ലിയമ്മയ്ക്ക്‌ ഇനി ഗാന്ധിഭവനിൽ അന്തിയുറങ്ങാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ആനന്ദവല്ലിയമ്മയെ ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ

 

 
പത്തനാപുരം
കൊട്ടാരക്കര ബ‌സ്‌സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ വയോധികയെ ഗാന്ധിഭവൻ ഏറ്റെടുത്തു. കൊട്ടാരക്കര കിഴക്കേക്കര രതിഭവനിൽ ആനന്ദവല്ലിയമ്മയ്‌ ക്ക്‌(83) ഇനി സുരക്ഷിതയായി അന്തിയുറങ്ങാം.
ആനന്ദവല്ലിയമ്മയെ പിങ്ക് പട്രോൾ പൊലീസാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഭർത്താവ് ശിവശങ്കരൻനായർ 10 വർഷം മുമ്പ് മരിച്ചു. വീടും സ്ഥലവും വിറ്റ് മകളെ വിവാഹം നടത്തിയെങ്കിലും മകൾ എവിടെയാണെന്ന്‌ അറിയില്ലെന്ന് ഇവർ പറയുന്നു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ബാങ്കിൽ ഉണ്ടായിരുന്ന നാല് ലക്ഷം രൂപയും മകൾ വാങ്ങി. കൊട്ടാരക്കര കിഴക്കേക്കരയിലെ ഒരു വീട്ടിൽ ജോലി നോക്കിയിരുന്ന ആനന്ദവല്ലിയമ്മ ഒറ്റമുറി വാടക വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. തൊട്ടടുത്ത കാറ്ററിങ് സ്ഥാപനത്തിൽനിന്ന്‌ നൽകിയിരുന്ന ഭക്ഷണമാണ്‌ കഴിച്ചിരുന്നത്‌. കുടിശ്ശിക വരുത്തിയപ്പോൾ മൂന്നുദിവസം മുമ്പ് ഇവിടെനിന്നും ഇറക്കിവിട്ടു.
 അങ്ങനെയാണ് ബ‌സ്‌സ്റ്റാൻഡിൽ എത്തിയതെന്നും ഇവർ പറഞ്ഞു. കൊട്ടാരക്കര വനിതാ സെൽ പൊലീസ് ഇൻസ്‌പെക്ടർ എ പി സുധർമയുടെ നിർദേശ പ്രകാരം കൊല്ലം റൂറൽ പിങ്ക് പട്രോൾ പൊലീസ് എസ്ഐ ജി രമ, പിങ്ക് പൊലീസ് പുനലൂർ എസ്ഐ സുശീലയമ്മ, എസ്‌സിപിഒമാരായ സുനിത ബീഗം, മേരി മോൾ, കെ അനിത എന്നിവർ ചേർന്നാണ്‌ ആനന്ദവല്ലിയമ്മയെ ഗാന്ധിഭവനിൽ എത്തിച്ചത്.
പ്രധാന വാർത്തകൾ
 Top