05 December Thursday

കുടുംബം സഞ്ചരിച്ച കാറിൽ ബസിടിച്ചു; വിദ്യാർഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

 

കരുനാഗപ്പള്ളി 
കുടുംബം സഞ്ചരിച്ച കാറിൽ കെഎസ്‌ആർടിസി ബസിടിച്ച്‌  വിദ്യാർഥിനി മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കഴിഞ്ഞ ദിവസം രാത്രി  11നാണ്‌ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും കാറും കൂട്ടിയിടിച്ചത്‌. കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽവീട്ടിൽ ഫാത്തിമ നജീബാ (19)ണ് മരിച്ചത്‌. കാറിൽ ഉണ്ടായിരുന്ന അച്ഛൻ നജീബ് മണ്ണേൽ, ഭാര്യ സുജ, മകൻ മുഹമ്മദ് അലി എന്നിവരെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് അലിയുടെ പരിക്കും ഗുരുതരമാണ്. 
എറണാകുളത്തുനിന്ന്‌ വീട്ടിലേക്ക് വരുംവഴിയാണ് അപകടം. ഫാത്തിമ എറണാകുളം കളമശ്ശേരി എ‌സ്‌സിഎംഎസ് കോളേജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ഇടക്കുളങ്ങര പാലോലിക്കുളങ്ങര ജമാഅത്ത് കബർസ്ഥാനിൽ.  കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമാണ്‌  നജീബ് മണ്ണേൽ.
പ്രധാന വാർത്തകൾ
 Top