08 December Wednesday

കോവിഡ് 491

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
കൊല്ലം
ജില്ലയിൽ ചൊവ്വാഴ്‌ച 491 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 781 പേർ രോഗമുക്തിനേടി. ഇതരസംസ്ഥാനത്തുനിന്ന് എത്തിയ ഒരാൾക്കും സമ്പർക്കം വഴി 487 പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 122 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി 14 പുനലൂർ -ഏഴ് , പരവൂർ -ഏഴ് , കൊട്ടാരക്കര- ആറ് എന്നിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം. 
പഞ്ചായത്തുകളിൽ  ഏരൂർ- 15, ഇളമ്പള്ളൂർ,  ചാത്തന്നൂർ എന്നിവിടങ്ങളിൽ 11 വീതവും കല്ലുവാതുക്കൽ, പത്തനാപുരം,  മയ്യനാട്  പ്രദേശങ്ങളിൽ 10 വീതവും അഞ്ചൽ,  കടയ്ക്കൽ,  കുണ്ടറ, തഴവ, വിളക്കുടി  ഭാഗങ്ങളിൽ ഒമ്പത്  വീതവും ഇട്ടിവ, തെന്മല, പെരിനാട്, വെളിനല്ലൂർ എന്നിവിടങ്ങളിൽ എട്ടു വീതവും  ആദിച്ചനല്ലൂർ, ഓച്ചിറ, ചിതറ, ചിറക്കര, ശാസ്താംകോട്ട പ്രദേശങ്ങളിൽ ഏഴു വീതവും കരീപ്ര, പന്മന, പിറവന്തൂർ,  പേരയം, വെട്ടിക്കവല ഭാഗങ്ങളിൽ  ആറുവീതവും എഴുകോൺ, കുളക്കട, ക്ലാപ്പന, ചടയമംഗലം, തൃക്കോവിൽവട്ടം,  നെടുമ്പന, പനയം, മേലില  പ്രദേശങ്ങളിൽ അഞ്ചു വീതവും ഇളമാട്, ഉമ്മന്നൂർ, കുമ്മിൾ,  കുലശേഖരപുരം, കുളത്തൂപ്പുഴ, കൊറ്റങ്കര, തലവൂർ, തൊടിയൂർ,  കുന്നത്തൂർ, പൂതക്കുളം,  മൈനാഗപ്പള്ളി, വെളിയം എന്നിവിടങ്ങളിൽ നാലു വീതവും അലയമൺ,  ഇടമുളയ്ക്കൽ, കിഴക്കേ കല്ലട, ചവറ, പട്ടാഴി, പൂയപ്പള്ളി, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top