കൊല്ലം
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ വിവിധ സംഘടനകളും നേതാക്കളും അനുശോചിച്ചു. സീതാറാം യെച്ചൂരിയുടെ വേർപാടിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇന്ത്യൻ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം എന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി കെ ഗോപിയും സെക്രട്ടറി നുജുമുദീൻ അഹമ്മദും പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ് ) പാർടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, ജില്ലാ പ്രസിഡന്റ് ആർ രാജശേഖരൻപിള്ള, ജനറൽ സെക്രട്ടറി കരീക്കോട് ജമീർലാൽ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പേരൂർ ശശിധരൻ എന്നിവർ അനുശോചിച്ചു.
വ്യക്തിപരമായും രാഷ്ട്രീയപരമായും വളരെ വേദനാജനകമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർടി അതിരുകൾക്കപ്പുറത്ത് പൊരുത്തം കണ്ടെത്താൻ ശ്രമിച്ച അദ്ദേഹം പാവപ്പെട്ടവർക്കും ദുർബലർക്കും വേണ്ടി എന്നും സ്വരം ഉയർത്തിയ ഒരു ജനപ്രിയ നേതാവായിരുന്നു.
സമർപ്പണവും ലാളിത്യവും കൊണ്ട് രാഷ്ട്രീയ ജീവിതം തിളക്കമുള്ളതാക്കുവാൻ യെച്ചൂരിക്ക് ആയിട്ടുണ്ട്. യെച്ചൂരിയുടെ നിര്യാണം ഇന്ത്യ മുന്നണിക്കും രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..