23 September Wednesday

കെഎസ്‌ആർടിസി ഡിപ്പോയിൽ 280ൽ 279 ഉം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
കൊല്ലം
കെഎസ്‌ആർടിസി കൊല്ലം ഡിപ്പോയിൽ റാപ്പിഡ്‌ ടെസ്റ്റ്‌‌ നടത്തിയ  280 പേരിൽ 279 പേർക്കും നെഗറ്റീവ്‌. ഡ്രൈവർക്കു‌ മാത്രമായിരുന്നു പോസിറ്റീവ്‌. ചൊവ്വാഴ്‌ചയാണ്‌ ജില്ലാ ആശുപത്രി ടീമിന്റെ നേതൃത്വത്തിൽ ഡിപ്പോയിൽ ജീവനക്കാർക്കായി റാപ്പിഡ്‌ ടെസ്റ്റ്‌‌ നടത്തിയത്‌. അതിനിടെ ഡ്രൈവറുടെ സമ്പർക്ക സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊലീസ്‌ ഡിപ്പോയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും അടുത്ത ദിവസങ്ങളിൽ ഡിപ്പോയിൽ ഡ്രൈവറുമായി സഹകരിച്ച ജീവനക്കാരുടെയും  പോയ സ്ഥലങ്ങളുടെയും  വിവരങ്ങളാണ്‌ ശേഖരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top