25 September Friday

മഴക്കെടുതി: 5.58 ലക്ഷത്തിന്റെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
കൊല്ലം
കനത്ത മഴയിൽ ബുധനാഴ്‌ച ജില്ലയിൽ 24 വീട്‌ ഭാഗികമായി തകർന്നു. മൂന്നു കിണറിനും നാശമുണ്ടായി. 5.58 ലക്ഷത്തിന്റെ നാശനഷ്ടമാണുണ്ടായത്‌. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ നാശനഷ്ടമുണ്ടായില്ല. കൊട്ടാരക്കരയിൽ 16 വീടിന്‌ ഭാഗികമായി നാശമുണ്ടായി. നഷ്ടം 4.1 ലക്ഷം രൂപ. പുനലൂരിൽ നാലു വീട്‌ ഭാഗികമായി തകർന്നതിൽ 72,000 രൂപയുടെ  നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്നു വീടാണ് ഭാഗികമായി  തകർന്നത്. 70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് ഭാഗികമായി തകർന്നു. 6000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top