23 September Wednesday

4 വർഷം; 1343 പേർ അധ്യാപകരായി

സ്വന്തം ലേഖികUpdated: Thursday Aug 13, 2020
കൊല്ലം 
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള നാലുവർഷ കാലയളവിൽ ജില്ലയിൽ നിയമനം ലഭിച്ചത്‌‌ 1343 അധ്യാപകർക്ക്‌. 2016 ജൂലൈ മുതൽ 2020 ജൂലൈ വരെയുള്ള കണക്കാണിത്‌. 
265 ഹൈസ്കൂൾ അധ്യാപകരും 495 എൽപി അധ്യാപകരും 328 യുപി അധ്യാപകരുമാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. 15 കായികാധ്യാപകരും രണ്ട്‌ സ്‌പെഷ്യൽ അധ്യാപകരും 63 ഭാഷാ അധ്യാപകരും നിയമനം ലഭിച്ചതിൽ ഉൾപ്പെടും. 173 അനധ്യാപക നിയമനവും നടന്നു. ഹയർ സെക്കൻഡറിയിലും നിരവധി നിയമനങ്ങൾ. ആറുമാസത്തിനിടയിൽ 259 പേർക്ക്‌ അഡ്വൈസും നൽകി. ഹൈസ്കൂൾ - 26, ഭാഷാധ്യാപകർ -മൂന്ന്‌, എൽപി 201, യുപി അധ്യാപകർ 29 എന്നിങ്ങനെയാണ്‌ അഡ്വൈസ്‌ നൽകിയത്‌.   ഇവർക്കുകൂടി നിയമനം ലഭിച്ചാൽ അധ്യാപകരുടെ എണ്ണം 1600 ആകും. 
ജില്ലയുടെ ചരിത്രത്തിൽ ആദ്യമാണ്‌ ഇത്രയേറെ നിയമനം‌. 2019 ജനുവരിയിൽ നിലവിൽ വന്ന പുതിയ റാങ്ക് പട്ടികയിലെ എല്ലാവർക്കും ഒരു വർഷംകൊണ്ട് നിയമനം നൽകിയതും പുതിയ അധ്യായം. 2011 -മുതൽ 16 വരെയുള്ള യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പിഎസ്‌സി മുഖേന നടന്ന അധ്യാപക നിയമനം 200ൽ താഴെയാണ്‌. 2012 മാർച്ചിൽ വന്ന എൽപി റാങ്ക് പട്ടികയുടെ കാലാവധി 2016 മാർച്ചിൽ അവസാനിച്ചപ്പോൾ നടന്നതാകട്ടെ 125 നിയമനം മാത്രം. 
ഈ പട്ടികയുടെ കാലാവധി ആറുമാസം ദീർഘിപ്പിച്ചിട്ടും മൂന്നുമാസം ഒരു നിയമനവും നടത്തിയില്ല. തുടർന്ന്, എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ ശേഷിച്ച മൂന്നുമാസം കൊണ്ട് 361 പേർക്ക്‌‌ നിയമനം നൽകി‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top