18 September Wednesday

പ്രളയസഹായം നേരിട്ട്‌ സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
പുനലൂർ
പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ സാധനങ്ങൾ പുനലൂർ മുനിസിപ്പൽ ഭരണസമിതിയുടെ നേതൃത്വത്തിൽ നേരിട്ട്‌ ശേഖരിക്കുമെന്ന് ചെയർമാൻ കെ രാജശേഖരൻ പറഞ്ഞു. 
ചൊവ്വാഴ്ച പകൽ മൂന്നു മുതൽ പുനലൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി സഹായം സ്വീകരിക്കും. നഗരസഭാ പരിധിയിലുള്ള തോടുകളുടെ യഥാർഥ വീതി അളന്നു തിട്ടപ്പെടുത്തി വീണ്ടെടുക്കുന്നതിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  കലക്ടർക്ക് നിവേദനം നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. 
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിൽക്കുന്ന അപകട ഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ ഉടമസ്ഥർ മുറിച്ചുമാറ്റണം. ഇതുമൂലം അപകടമുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം ഉടമയ്ക്കെതിരെ നടപടിയുണ്ടാകും. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന്  കലക്ടറുടെ അനുമതി വാങ്ങാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
പ്രധാന വാർത്തകൾ
 Top