20 September Friday

യുവതിയുടേത്‌ തൂങ്ങിമരണം തന്നെയെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
അഞ്ചൽ
കാണാതായ യുവതിയെ റബർതോട്ടത്തിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന്‌ കുളത്തൂപ്പുഴ പൊലീസ്. കഴിഞ്ഞ ഏഴിന് വീട്ടിൽനിന്ന്‌ കാണാതായ കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചരുവിള പുത്തൻവീട്ടിൽ ഉഷ(35)യെയാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും കൊലപാതക സാധ്യത കണ്ടെത്താനായിട്ടില്ല. വെളളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 
പുനലൂർ ഡിവൈഎസ്‌പി അനിൽദാസിന്റെ നേതൃത്വത്തിലായിരുന്നു  ഇൻക്വസ്റ്റ്.  ചുരിദാറിന്റെ ടോപ്പ് മാത്രം ധരിച്ച്‌   തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. മൃതദേഹത്തിൽനിന്ന്‌ മണംപിടിച്ച പൊലീസ് നായ സമീപത്തെ ഒരു വീട്ടിലെത്തിയതിനെ തുടർന്ന്‌ വീട്ടുടമയെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. യുവതി മാനസിക ആസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും തൂങ്ങിമരണമെന്ന്‌ ഡോക്ടറും സാക്ഷ്യപ്പെടുത്തിയതായി  കുളത്തൂപ്പൂഴ സിഐ സതികുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top