14 August Friday
തുസീധരൻപിള്ള ഹാപ്പി; ആകുലതകളില്ലാതെ അന്തിയുറങ്ങാം

സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
ഓയൂർ
സിപിഐ എമ്മിന്റെ കരുതലിൽ ഒരു കുടുംബത്തിനുകൂടി വീടെന്ന സ്വപ്നം യാഥാർഥ്യമായി. മരുതമൺപള്ളി ചെപ്രമുക്ക് മുണ്ടൂർ വീട്ടിൽ തുളസീധരൻപിള്ളയ്ക്കാണ് സിപിഐ എം പൂയപ്പള്ളി ലോക്കൽ കമ്മിറ്റി വീട് നിർമിച്ചു നൽകിയത്. താക്കോൽദാനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിച്ചു.  
ഹൃദ്‌‌രോഗത്തെ തുടർന്നുള്ള പക്ഷാഘാതത്തിനു ചികിത്സയിലാണ് തുളസീധരൻപിള്ള. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുബം. സിപിഐ എം ചെപ്ര ബ്രാഞ്ച് അംഗങ്ങൾ 5000 രൂപവീതം നൽകിയും നാട്ടുകാർ സംഭാവനയായി നൽകിയ കെട്ടിട സാമാഗ്രികൾ  ഉപയോഗിച്ചുമാണ്‌ പണി പൂർത്തീകരിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ പങ്കെടുത്തായിരുന്നു വീടിന്റെ തറക്കല്ലിട്ടത്‌.  
താക്കോൽ കൈമാറ്റചടങ്ങിൽ സി വിജയൻപിള്ള അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ടി എസ് പത്മകുമാർ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി എം വിശ്വനാഥപിള്ള,  ഡി തങ്കപ്പൻ,  വിജിത്,   വൈ രാജൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top