04 August Wednesday

വണ്ടികയറിയെത്തും ചക്കയും കപ്പയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

പന്മന നടുവത്തുചേരിയിൽ സിപിഐ ?മ ജാഗ്രതാസമിതിയുടെ ചക്ക, കപ്പ വിതരണം ടി മനോഹരൻ ഉദ്‌ഘാടനംചെയ്യുന്നു

ചവറ
ലോക്ഡൗണിൽ വീട്ടകങ്ങളിൽ ഒതുങ്ങുന്നവർക്ക്‌ നാട്ടുരുചി പകർന്ന് ചക്കവണ്ടിയും കപ്പവണ്ടിയും ഗ്രാമത്തിൽ പ്രയാണം തുടങ്ങി. പന്മന നടുവത്തുചേരിയിലെ സിപിഐ എം ജാഗ്രതാ സമിതി പ്രവർത്തകരാണ് നാടൻവിഭവങ്ങളായ കപ്പയും ചക്കയും വീട്ടകങ്ങളിൽ എത്തിക്കുന്നത്‌. ഗ്രാമത്തിലെ 500  വീടുകളിലാണ് വിഭവങ്ങൾ സൗജന്യമായി എത്തിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജമീസ് അധ്യക്ഷനായി. വരവിള നിസാർ സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ നിർധന കുടുംബത്തിനുള്ള ടെലിവിഷൻ വിതരണംചെയ്‌തു. ലോക്കൽ സെക്രട്ടറി എം വി പ്രസാദ്, പഞ്ചായത്ത്‌അംഗം അനീസാ നിസാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top