04 August Wednesday

കരവാളൂരിൽ പ്ലൈവുഡ്‌ 
കമ്പനിയിൽ 39 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

കുഞ്ചാണ്ടി മുക്കിലെ പ്ലൈവുഡ് ഫാക്ടറിയിൽ ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുന്നു

പുനലൂർ
കരവാളൂർ പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറിയിലെ 39 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 –-ാം വാർഡിൽ കുഞ്ചാണ്ടി മുക്കിലുള്ള ഫാക്ടറിയിലെ ഇതരതൊഴിലാളികൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇവിടെ 58 പേരാണുള്ളത്‌. രോഗബാധിതർ ഫാക്ടറി വളപ്പിൽ തന്നെ ഹാളിലും മുറികളിലുമായാണുള്ളത്‌.  
പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി. ഇവർ താമസിക്കുന്നിടത്ത്‌ ആവശ്യത്തിനു ശുചിമുറികളും സൗകര്യവുമില്ലെന്ന് കണ്ടെത്തി. ബാക്കിയുള്ളവർക്കും രോഗം വരാനുള്ള സാധ്യതയുണ്ട്‌. പഞ്ചായത്തിന്റെ ഒന്നാംതല കോവിഡ്‌ ചികിത്സാ കേന്ദ്രത്തിൽ ഇത്രയുംപേരെ ഒരുമിച്ച് താമസിപ്പിക്കാനുള്ള സൗകര്യമില്ല. സമീപ പഞ്ചായത്തുകളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയപ്പോഴും പോസിറ്റിവിറ്റി നിരക്ക് കൂടിയ കരവാളൂരിന്‌ മാറാൻ കഴിഞ്ഞിരുന്നില്ല. പോസിറ്റീവ് ആയിട്ടില്ലാത്ത തൊഴിലാളികളാണ് കോവിഡ്‌ ബാധിതർക്ക്‌ ആഹാരവും മറ്റും നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top