22 July Monday

ഇന്ദിരാമ്മയ്ക്ക് അഭയമേകി ഗാന്ധിഭവന്‍ മക്കൾ ഉപേക്ഷിച്ചു; വയോ-ധി-കയ്ക്ക‌്-- വനിതാ കമീ-ഷൻ തുണ-യായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

പത്തനാപുരം
ഇന്ദിരാമ്മയ്ക്ക് നാല് മക്കളാണ്, മൂന്ന് ആണും ഒരു പെണ്ണും. വെൽഡിങ‌് ജോലിക്കാരനായിരുന്നു ഭർത്താവ് ഗോപിനാഥൻ. ഇളയമകന്റെ കുട്ടിക്കാലത്തുതന്നെ ഭർത്താവ് മരിച്ചു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിലയില്ലാക്കയത്തിൽ തുഴയുകയായിരുന്നു പിന്നീട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ‌് അസിസ്റ്റന്റ് ജോലികൊണ്ടാണ‌്  ജീവിതം മുന്നോട്ടു പോയത‌്. മക്കളെ അത്യാവശ്യം പഠിപ്പിച്ചു. പിന്നെ മകളുടെ വിവാഹം, തുടർന്ന് ആൺമക്കളുടെ വിവാഹം മകളുടെ ചുമതലയിൽ നടന്നു. ഇതിനിടെ ആകെയുണ്ടായിരുന്ന ആറ്‌ സെന്റ‌് ഭൂമി മകൾ കൈക്കലാക്കി. അതോടെ ആൺമക്കൾ രണ്ടുപേരും അമ്മയോട‌് മിണ്ടാതായി. ആൺമക്കൾക്ക് ഓഹരിയായി എന്തെങ്കിലും നൽകണമെന്ന് പറഞ്ഞതോടെ മകളും അമ്മയോട് പിണങ്ങി. 
പ്രായമായതോടെ  ആശുപത്രിയിലെ ജോലി നഷ്ടപ്പെട്ടു. ഇതിനിടെയായിരുന്നു മകളുടെ ചുമതലയിൽ രണ്ട് ആൺ മക്കളുടെ വിവാഹം. അമ്മ മരിച്ചുപോയെന്നാണ് വിവാഹം നടക്കുമ്പോൾ വധുവിന്റെ വീട്ടിൽ പറഞ്ഞത്. കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത പൂജാരിയായ‌  ഇളയ മകനോടൊപ്പം വാടക വീട്ടിലായിരുന്നു പിന്നീട‌് താമസം. അപ്പോഴാണ് കൊല്ലത്തെ ഒരു ക്ഷേത്രത്തിൽ മകന് പൂജാരിയായി ജോലി ലഭിച്ചത്. തുടർന്ന് അമ്മയും മകനും കൂടി കൊല്ലത്തേക്ക് തിരിച്ചു. കരുനാഗപ്പള്ളിയിലെ അനാഥകേന്ദ്രത്തിൽ അമ്മയെ  താമസിപ്പിച്ച‌് മകന് ക്ഷേത്രത്തിൽ കഴിയാം എന്നായിരുന്നു ഇവരുടെ ചിന്ത. 
 അനാഥകേന്ദ്രത്തിലെ ചുമതലക്കാർ ഒരുമാസം കഴിഞ്ഞേ എത്തൂ എന്നതിനാൽ  അവിടെ  പ്രവേശനം ലഭിച്ചില്ല. വീണ്ടും ട്രെയിനിൽ കൊല്ലത്തേക്ക‌്. എങ്ങോട്ട് പോകണമെന്നറിയാതെ ഇരുവരും റെയിൽവേ സ്റ്റേഷനിലെത്തി. ഒടുവിൽ തീരുമാനിച്ചു മകൻ ക്ഷേത്രത്തിലേക്ക് പോകുക, അമ്മ റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങുക.  
മകൻ പോയതോടെ റെയിൽവേ സ്റ്റേഷനിൽ തനി-ച്ചി-രുന്ന‌് വിലപിക്കുന്ന ഇന്ദിരാമ്മ വനിതാ കമീഷൻ അംഗം ഷാഹി-ദാ-ക-മാലിന്റെ ശ്രദ്ധിയിൽ പെട്ടു.കാസർകോട്-- സിറ്റിങ്ങിൽ പങ്കെ-ടു-ക്കാൻ പോകാൻ  എത്തി-യ-താ-യി-രുന്നു അവർ. ട്രെയിൻ വൈകി-യ-തി-നാൽ സ്റ്റേഷൻ മാനേ-ജ-രുടെ മുറി-യിൽ ഇരി-ക്കു-മ്പോ-ഴാണ് പുറത്ത്-- ഒരു വൃദ്ധ തനി-ച്ചി-രി-ക്കു-ന്നത്-- കണ്ടത്‌.  ഉടൻവിവ-ര-ങ്ങൾ ആരാഞ്ഞു. തുടർന്ന് ഷാഹിദാ കമാൽ കൊല്ലം ഈസ്റ്റ്-- എ-സ്---എ-ച്ച്--ഒ യെവിളിച്ചുവരുത്തി ഇന്ദിരാമ്മയെ  പത്ത-നാ-പുരം ഗാന്ധി-ഭ-വ-നി-ലേക്ക്-- അയ-ച്ചു. 
പ്രധാന വാർത്തകൾ
 Top