18 June Friday

പ്ലാസ്മാ ദാനവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ഡിവൈഎഫ്ഐ ചിറക്കര മേഖലയിലെ വളന്റിയർമാർ പ്ലാസ്മാ ദാനത്തിൽ

ചാത്തന്നൂർ
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്ലാസ്മാ തെറാപ്പിക്കായി  കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ രോഗമുക്തരുടെ പ്ലാസ്മാദാന ക്യാമ്പ് നടത്തി. കോവിഡ് നെഗറ്റീവായി 28 ദിവസം കഴിഞ്ഞവരുടെ പ്ലാസ്മയാണ് ദാനം ചെയ്തത്. 
ഡിവൈഎഫ്ഐ ചിറക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ്‌ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു.  
പി മനു,   എം ഹരികൃഷ്ണൻ, ഉല്ലാസ് കൃഷ്ണൻ, ദീപക്, ദീപു, ബിജിമോൾ, രതീഷ്, ബിനു, രഞ്ജിത്, പ്രവീൺ എന്നിവർ പ്ലാസ്മാ ദാനത്തിൽ പങ്കെടുത്തു. കോവിഡ് ഭേദമായവരുടെ പ്ലാസ്മാ ദാനത്തിന്‌ പ്രതിരോധസേന രൂപീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  വാക്സിൻ എടുക്കുന്നതിനു മുമ്പായി രക്തദാന ക്യാമ്പയിനും ചാത്തന്നൂർ ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ  തുടർന്നു വരികയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top