18 June Friday
മിണ്ടാപ്രാണികളുടെ വിശപ്പകറ്റി ഡിവൈഎഫ്ഐ

ഒരു ജീവനും പട്ടിണി കിടക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന ആട് കർഷകർക്കായി തീറ്റ 
ശേഖരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ

ചാത്തന്നൂർ
"മനുഷ്യർ മാത്രമല്ല, കോവിഡ് കാലത്ത് ഒരു ജീവനും പട്ടിണി കിടക്കരുത്‌'. മുമ്പ്‌ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത്‌ മിണ്ടാപ്രാണികൾക്കായി മരംകയറുകയാണ്‌ ചിറക്കരയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. വീട്ടുകാർ കോവിഡ് നിരീക്ഷണത്തിൽ ആയതോടെ മിണ്ടാപ്രാണികൾ പട്ടിണിയിലായെന്ന വിവരമറിഞ്ഞ് തീറ്റ എത്തിക്കുന്ന ഉത്തരവാദിത്വം ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.
സമീപത്തെ പ്ലാവുകളിൽനിന്ന് ഒരാഴ്ചത്തേക്കുള്ള ഇലകൾ ശേഖരിച്ചു ക്വാറന്റൈനായ 50 വീടുകളിലാണ് ഇത്തരത്തിൽ തോൽ എത്തിച്ചുനൽകിയത്. ലോക് ഡൗൺ അവസാനിക്കുന്നതുവരെ ഈ പ്രവർത്തനം തുടരുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.  
പ്രവർത്തനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി മനു ഉദ്ഘാടനംചെയ്തു. ചിറക്കര മേഖലാ കമ്മിറ്റി അംഗം അനീഷ്, ബ്ലോക്ക്‌ ട്രഷറർ ഉല്ലാസ് കൃഷ്ണൻ, മേഖലാ സെക്രട്ടറി ദീപക്, ദീപു, അനീഷ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top