18 August Sunday

തൊഴിലാളികളെ കേട്ടും സംവദിച്ചും മന്ത്രി മേഴ‌്സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

കരുനാഗപ്പള്ളി 
ആലപ്പുഴ പാർലമെന്റ‌് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ വിജയത്തിനായി ചേർന്ന കുടുംബസംഗമങ്ങളിൽ തൊഴിലാളികളെ കേട്ടും സംവദിച്ചും മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ. 
കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികളുടെ സമീപത്തെ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് മന്ത്രി പങ്കെടുത്ത കുടുംബസംഗമങ്ങൾ നടന്നത്. കരുനാഗപ്പള്ളി ചരമുറി ജങ‌്ഷനു സമീപമുള്ള ലതാ കാഷ്യൂഫാക്ടറിയിൽ പകൽ 11ന‌് കാപ്പക്സ് ചെയർമാൻ പി ആർ വസന്തനോടൊപ്പം മന്ത്രിയെത്തിയപ്പോൾ കശുവണ്ടിത്തൊഴിലാളികളും നാട്ടുകാരും സ്വീകരിച്ചു. 
കശുവണ്ടി മേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. ബഷീർ അധ്യക്ഷനായി. പി പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു. ഡി രാജൻ, കെ എസ് ഷറഫുദീൻ മുസലിയാർ, കെ പി വിശ്വവത്സലൻ, മുനിസിപ്പൽ കൗൺസിലർ സീനത്ത്, ആർ ഗോപി, പടിപ്പുര ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. 
ആദിനാട് സംഘപ്പുര ജങ‌്ഷനിലെ ക്ലാസിക‌് കശുവണ്ടി ഫാക്ടറിയിലെയും ആദിനാട് കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയിലെയും കുടുംബസംഗമത്തിൽ മന്ത്രി സംസാരിച്ചു. എങ്ങും തൊഴിലാളികൾ മന്ത്രിയെ കാണാനും കേൾക്കാനുമെത്തി. പി എസ് അബ്ദുൽ സലിം, എ കെ രാധാകൃഷ്ണപിള്ള, കെ ജി കനകം, ഡി രാജൻ, പി ഉണ്ണി, ഹരിദാസ്, സുഗതൻ,  അശോകൻ തുടങ്ങിയവരും പങ്കെടുത്തു. 
പകൽ രണ്ടരയോടെ അഴീക്കൽ ഭദ്രം തുരുത്തിനു സമീപവും കുടുംബയോഗം ചേർന്നു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ‌് പി സെലീന അധ്യക്ഷയായി.  പി ആർ വസന്തൻ, മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ്, സോളമൻ നെറ്റോ, ബി എ ബ്രിജിത‌്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ, പ്രസാദ്, എം ബി സഞ്ജീവ്, അബ്ദുൽസലാം അൽഹന എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top