കൊല്ലം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പത്താം സീസണിനെ ഹൃദയപൂർവം വരവേറ്റ് ജില്ലയിലെ വിദ്യാർഥികൾ. സ്കൂൾതല മത്സരം വൻ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 12 ഉപജില്ലയിലായി 730 സ്കൂളുകൾ പങ്കെടുത്തു.
എൽപി, യുപി, സെക്കൻഡറി, ഹയർസെക്കൻഡറി തലത്തിലാണ് മത്സരം നടന്നത്. സ്കൂൾ തലത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകും. ഒന്നാംസ്ഥാനക്കാർക്ക് 23നു ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതലമത്സരം ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നുമാണ്.
രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ഒരുകോടി രൂപയുടെ ക്യാഷ് അവാർഡിന് പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക് ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ് സബ്സ്ക്രിഷനും സമ്മാനമായി നൽകും. വിദ്യാർഥി പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി അംഗീകാരംനേടിയ ‘അക്ഷരമുറ്റം ക്വിസ്’ കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവർഷം നടത്താനായിരുന്നില്ല.
ഉപജില്ലാ മത്സരം
12 കേന്ദ്രത്തിൽ
കൊല്ലം
പ്രാണ–- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ പത്താം പതിപ്പിന്റെ ഉപജില്ലാ മത്സരം 23നു ജില്ലയിൽ 12 കേന്ദ്രത്തിൽ നടക്കും. ഉപജില്ല, മത്സരകേന്ദ്രം ക്രമത്തിൽ: കൊല്ലം-–- ഇരവിപുരം ജിവിയുപിഎസ് തട്ടാമല, കുണ്ടറ–- ബിആർസി കുണ്ടറ, ചവറ–- ജിഎച്ച്എസ്എസ് ശങ്കരമംഗലം, ചാത്തന്നൂർ–- ഗവ. വിഎച്ച്എസ്എസ്, ചാത്തന്നൂർ, കരുനാഗപ്പള്ളി–- ബിഎച്ച്എസ്എസ്, കരുനാഗപ്പള്ളി, അഞ്ചൽ–- ജിഎച്ച്എസ്എസ് അഞ്ചൽ, വെളിയം–- ടിഇഎം വിഎച്ച്എസ്എസ് മൈലോട്, ചടയമംഗലം–- ജിയുപിഎസ്, നിലമേൽ, ശാസ്താംകോട്ട–- ഗവ. എച്ച്എസ്എസ് ശൂരനാട്, പുനലൂർ–- ഗവ. എച്ച്എസ്എസ്, പുനലൂർ, കുളക്കട–- ഗവ. എച്ച്എസ്എസ് കുളക്കട, കൊട്ടാരക്കര–- ഗവ. ബിഎച്ച്എസ് കൊട്ടാരക്കര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..