05 December Thursday
പരവൂർ നാടകോത്സവം

ഇതിഹാസം മികച്ച നാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

പരവൂർ നാടകോത്സവത്തിലെ മികച്ച നാടകത്തിനുള്ള അവാർഡ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നൽകുന്നു

 

ചാത്തന്നൂർ
പരവൂർ നാടകശാലയുടെ നാടകോത്സവത്തിൽ തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.  
സോബി ആലപ്പുഴയും തോമ്പിൽ രാജശേഖരനും മികച്ച നടൻന്മാർ. ഗ്രീഷ്മാ ഉദയൻ മികച്ച നടി. മികച്ച നാടകരചയിതാവും സംവിധായകനുമായി അശോക് ശശി തെരഞ്ഞെടുക്കപ്പെട്ടു. ഗ്യാലപ്പോളിലൂടെയായിരുന്നു വിധി നിർണയം. 
10 ദിവസം പ്രേക്ഷകർ നാടകംകണ്ട്‌ വിലയിരുത്തിയതിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കാണ് നാടകശാല ക്യാഷ് അവാർഡുകളും ട്രോഫികളും നൽകിയത്. നാടക–- സിനിമാരംഗത്തെ മികച്ച സംഭാവന കണക്കിലെടുത്ത് സമീപകാലത്ത് അന്തരിച്ച കലാസംവിധായകനായ പരവൂർ ജയസിങിനു വേണ്ടി മകൻ ജോജി ജയസിങ് അവാർഡ് ഏറ്റുവാങ്ങി. 
അസുഖബാധിതരായ കലാകാരന്മാരായ കെ പി എസ് കുറുപ്പ്, സന്തോഷ് കലാമന്ദിർ, രാമചന്ദ്രക്കുറുപ്പ് എന്നിവർക്കുള്ള ഉപഹാരങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുമെന്ന് ചെയർമാൻ കെ സേതുമാധവനും ജനറൽ കൺവീനർ അനിൽ ജി പരവൂരും പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top