17 February Sunday
പുകസ ജില്ലാസമ്മേളനം

തെരുവോര ചിത്രരചന സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2016

പുരോഗമന കലാസാഹിത്യസംഘം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വനിതാസാഹിതി ജില്ലാകമ്മിറ്റി ചിന്നക്കടയില്‍ സംഘടിപ്പിച്ച തെരുവോര ചിത്രരചന

കൊല്ലം > ഒക്ടോബര്‍ 14 മുതല്‍ 16വരെ കൊല്ലത്ത് ചേരുന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വനിതാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവോര ചിത്രരചന സംഘടിപ്പിച്ചു.

ചിന്നക്കട ഹെഡ്പോസ്റ്റ്ഓഫീസിന് മുന്നില്‍ ബാലചിത്രകാരി അനവദ്യ ഉദ്ഘാടനംചെയ്തു. പ്രമുഖ ചിത്രകാരന്മാരായ കൊല്ലം സലിംബാബു, അനില്‍ അഷ്ടമുടി, വി ടി കുരീപ്പുഴ, രമണിക്കുട്ടി, ആര്‍ കെ ദീപ, ബി വസന്തകുമാരി, ബീനാസജീവ്, റസിയ, ഷീലാജഗദരന്‍ എന്നിവര്‍ക്കുപുറമെ യാത്രക്കാരായ നിരവധിയാളുകള്‍ ചിത്രരചനയില്‍ പങ്കാളികളായി.



 

പ്രധാന വാർത്തകൾ
 Top