20 October Sunday

ചിരട്ട വലിച്ചെറിയേണ്ട; ബിജു ശിൽപ്പം തീർക്കും

അനൂപ് ഷാഹുൽUpdated: Thursday Sep 12, 2019

ചിരട്ട ഉപയോഗിച്ച് നിർമിച്ച ഗണപതി വിഗ്രഹത്തിനരികെ ബിജു

ചവറ
ഉപയോഗശൂന്യമായ ചിരട്ടകൾ തീയെരിച്ചു കളയേണ്ട... ഇനി മുതൽ ബിജുവിനു നൽകിയാൽ  മനോഹരമായ  ശിൽപ്പങ്ങൾ  രൂപംകൊള്ളും.  ചവറ തോട്ടിനുവടക്ക് ബിജു ഭവനിൽ  ബിജുവാണ് ജീവൻ തുടിക്കുന്ന രൂപങ്ങൾ തീർത്ത് ശ്രദ്ധേയനാകുന്നത്. ഗണപതിയും ആനയും വവ്വാലും പാമ്പും എലിയും എല്ലാമായി ഇതിനകം ചിരട്ടയിൽ പിറന്ന ശിൽപ്പങ്ങൾ ഏറെ. 
കൊല്ലത്ത് ഇൻഷുറൻസ്‌  കമ്പനി ജീവനക്കാരനാണ്‌ ബിജു.  ഒന്നര വർഷത്തെ അധ്വാനഫലമായി ചിരട്ടയിൽ തീർത്ത ഗണപതിവിഗ്രഹമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആഭരണവും കിരീടവും അടക്കമുള്ളതെല്ലാം ചിരട്ടയിലാണ് ഒരുക്കിയത്. 
ചിരട്ടയിൽനിന്ന്‌ ചകിരി കളഞ്ഞ് രണ്ടുദിവസം വെള്ളത്തിലിടുന്നതോടെ അതിന് കറുപ്പഴക് ലഭിക്കും. തുടർന്ന് പശ ഉപയോഗിച്ച് ചിരട്ട പൊടിച്ച് കുഴമ്പ് രൂപത്തിലാക്കി  രൂപങ്ങളുടെ ആകൃതിക്കനുസരിച്ച് വേണ്ടുന്ന ഭാഗങ്ങളിലായി ചേർക്കും. ബ്ലേഡ് ഉപയോഗിച്ച് വെട്ടിയെടുത്ത്‌  രൂപങ്ങൾ ഭംഗിയാക്കാൻ ഉപയോഗിക്കും. ആദ്യം കടലാസിൽ വരച്ചാണ്‌ പിന്നെ ചിരട്ടയിലേക്കുള്ള മാറ്റം.  ഗണപതി ശിൽപ്പം  നവ മാധ്യമങ്ങളിലൂടെ  ഏറെപ്പേരെ ആകർഷിച്ചിരുന്നു.  ഇത് വാങ്ങാൻ  നിരവധി പേർ സമീപിച്ചിരുന്നെങ്കിലും വിൽക്കാൻ തയ്യാറായില്ല.  ശിവന്റെ അർധകായ പ്രതിമയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്‌ ബിജു.ഹമുണ്ടെന്ന്‌ ബിജു പറഞ്ഞു. ഭാര്യ: രേഷ്മ. മകൾ വേദ. ചവറ 
പ്രധാന വാർത്തകൾ
 Top