24 October Thursday

ജില്ലാ ആശുപത്രിയിൽ സദ്യയൊരുക്കി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

ഡിവൈഎഫ്‌ഐ ഒരുക്കിയ ഓണസദ്യയിൽ പി കെ ഗുരുദാസൻ, എം മുകേഷ്‌ എംഎൽഎ എന്നിവർ

കൊല്ലം 
 ജില്ലാ  ആശുപത്രിയിൽ തിരുവോണനാളിൽ സദ്യയൊരുക്കി  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. ആശുപത്രിയിൽ നടപ്പാക്കുന്ന  ഹൃദയ സ്പർശത്തിന്റെ  ഭാഗമായാണ്‌  സദ്യയൊരുക്കിയത്‌. മുൻ മന്ത്രി പി കെ ഗുരുദാസൻ, എം മുകേഷ് എംഎൽഎ, എ എം ഇക്ബാൽ, ടി മനോഹരൻ, യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം എന്നിവർ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കുമൊപ്പം സദ്യ ഉണ്ടു.  
രണ്ടു പായസവും തൊടുകറികളും ഉൾപ്പെടെ  വിഭവസമൃദ്ധമായിരുന്നു സദ്യ. അശരണരായ നിരവധി പേർ സദ്യ ഉണ്ണാനെത്തിയിരുന്നു. കിടപ്പുരോഗികൾക്ക് സദ്യ പാത്രങ്ങളിലാക്കി നൽകി.  ഡിവൈഎഫ്ഐ ജില്ലാ  പ്രസിഡന്റ് ശ്യാംമോഹൻ, സെക്രട്ടറി എസ് ആർ അരുൺബാബു, ജോയിന്റ് സെക്രട്ടറി പി കെ സുധീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം  എസ് ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ ശ്യാം ശശിധരൻ, രതീഷ് എന്നിവർ നേതൃത്വം നൽകി. ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് ഓണസദ്യയൊരുക്കിയത്.
പ്രധാന വാർത്തകൾ
 Top