15 October Tuesday

കുപ്പിപ്പെണ്ണൊരുക്കി കുപ്പിപ്പൂക്കളം

സ്വന്തം ലേഖകന്‍Updated: Thursday Sep 12, 2019

അപർണ കുപ്പിയിൽ തീർത്ത പൂക്കളം

കൊല്ലം
മാവേലിമന്നൻ മൺറോതുരുത്തിലെ അപർണയുടെ പൂക്കളം കണ്ട്‌ ശരിക്കും ഞെട്ടി. പൂവില്ലാത്ത പൂക്കളത്തിൽ പകരം വിവിധ നിറങ്ങളിലുള്ള കുപ്പികൾ. തുമ്പയ്‌ക്കും തുളസിക്കും പിച്ചിക്കും പകരം അതേ നിറങ്ങളിലുള്ള കുപ്പികൾ കൊണ്ടാണ്‌ അപർണ പൂക്കളം തീർത്തത്‌. ഓണത്തപ്പനും വിളക്കിനുമൊപ്പം വയ്ക്കേണ്ട പഴം, വെറ്റില, പാക്ക് എന്നിവയ്ക്കും പകരക്കാർ കുപ്പികൾ. മണമില്ലാത്ത ഇറക്കുമതിപ്പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നതിനേക്കാൾ എത്രയോ ഭേദം കുപ്പികൾതന്നെയെന്നായിരുന്നു അപ്രതീക്ഷിതമായി എത്തിയ മാവേലിയുടെ കമന്റ്. സുഹൃത്തിന്റെകൂടി സഹായത്തോടെയാണ് അപർണ കുപ്പിപ്പൂക്കളം തീർത്തത്‌.  കാലിക്കുപ്പികളിൽ മനോഹര ചിത്രങ്ങൾ വരച്ചാണ്‌ ഈ മിടുക്കിയെ ലോകം അറിഞ്ഞുതുടങ്ങിയത്‌. ജലാശയങ്ങളിലും കുറ്റിക്കാടുകളിലും തള്ളുന്ന കുപ്പികൾ കണ്ടെടുത്താണ്‌ അപർണ ചായംപൂശി മനോഹരമാക്കുന്നത്‌. നിരവധി പേർ സ്വീകരണമുറികളിലും മറ്റും അലങ്കാരവസ്‌തുവായി ഉപയോഗിക്കാൻ ചിത്രക്കുപ്പികൾ വില നൽകി വാങ്ങുന്നുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top