22 October Tuesday
പൊതുപരീക്ഷകളിൽ അവഗണന

മാതൃഭാഷയ്ക്കായി ഓണമുണ്ണാതെ പ്രതിഷേധം

സ്വന്തം ലേഖകന്‍Updated: Thursday Sep 12, 2019

ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ നടന്ന സമരം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു.

സ്വന്തം ലേഖകന്‍
കൊല്ലം
കെഎഎസ് ഉൾപ്പെടെ എല്ലാ തൊഴിൽ പരീക്ഷകളുടേയും ചോദ്യപേപ്പറുകൾ മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച്‌ തിരുവോണനാളില്‍ നിരാഹാരമനുഷ്ടിച്ച്‌ പ്രതിഷേധം. 
ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ നടന്ന സമരം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. സംയുക്ത സമരസമിതി നേതാക്കളായ ജി രാജശേഖരൻ, പവിത്രേശ്വരം അനിൽകുമാർ, മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോട്, സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, സുരേഷ് പൈങ്ങാടൻ എന്നിവർ നേതൃത്വം നൽകി. കേരള ദളിത് ഫെഡറേഷൻ ചെയർമാൻ പി രാമഭദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌  സി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഡി സുരേഷ് കുമാർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ബാബു പാക്കനാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ എസ് വിനോദ്കുമാർ, അക്ഷരം കലാസാഹിത്യവേദി ചെയർമാൻ പല്ലിശേരി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ബി വേണു, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ, വി ഹർഷകുമാർ, വസന്തകുമാർ സാംബശിവൻ, എസ് സുവർണകുമാർ, ശില്‍പ്പി നെടുമൺകാവ് രാധാകൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കുരീപ്പുഴ ഫ്രാൻസിസ്, എഐഎൽയു ജില്ലാ സെക്രട്ടറി കെ പി സജിനാഥ്, നീലേശ്വരം സദാശിവൻ, ഷീലാ ജഗധരൻ, രമണിക്കുട്ടി ടീച്ചർ, എസ് രൂപിമ, എസ് ആർ ശ്രേയ, മുഖത്തല ജി അയ്യപ്പൻപിള്ള, പി ഹുമാം റഷീദ്, കെ വി വിജയൻ, വി എസ് സാനു, ശശിധരൻ കുണ്ടറ,  കൊട്ടിയം രാജേന്ദ്രൻ, വിനയൻ, ബൈജു പുനുക്കന്നൂർ, എം പ്രകാശ്, പ്രൊഫ. ജോർജ് ഡിക്രൂസ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top