24 October Thursday
വിദ്യാർഥികളെ ലക്ഷ്യമിട്ട്‌ ലഹരിമാഫിയ

നിരോധിതപുകയില ഉൽപ്പന്നങ്ങളുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019
കൊല്ലം 
സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കെത്തിച്ച രണ്ടുലക്ഷം രൂപ വിലവരുന്ന പാൻമസാലയുമായി രണ്ടുപേർ കൊല്ലം എക്‌സൈസ്‌ റേഞ്ച്‌ ടീമിന്റെ പിടിയിൽ. അയത്തിൽ പുളിയത്തുമുക്ക്‌ സ്വദേശി ബിജോയ്‌, മയ്യനാട്‌ കൂട്ടിക്കട സ്വദേശി സിയാദ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ചെയ്‌തത്‌. സ്‌കൂളുകൾക്കു സമീപമുള്ള കടകളിൽ വിതരണംചെയ്യാൻ എത്തിച്ചതാണു കഞ്ചാവെന്ന് പ്രതികൾ എക്‌സൈസിനോട്‌ സമ്മതിച്ചു. ഇതരസംസ്ഥാനത്തൊഴിലാളികളും വിദ്യാർഥികളും ഇതിന്റെ ഉപഭോക്താക്കളാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. ഒരാഴ്‌ചയായി പ്രതികളെ എക്‌സൈസ്‌ ഷാഡോ സംഘം കൊല്ലം അസി. എക്‌സൈസ്‌ കമീഷണർ ജെ താജുദീൻകുട്ടിയുടെ നിർദേശപ്രകാരം നിരീക്ഷിച്ചു വരികയായിരുന്നു. 
കൊല്ലം റേഞ്ച്‌ ഇൻസ്‌പെക്‌ടർ കെ മധുസൂദനന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ്‌ ഓഫീസർ സി സുഗുണൻ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ  ജി ശ്രീകുമാർ, ടി വിഷ്‌ണുരാജ്‌, വി എസ്‌ അഖിൽ , യു നന്ദകുമാർ, ഡ്രൈവർ മുഹമ്മദ്‌ ആഷിഖ്‌ എന്നിവരും പങ്കെടുത്തു. അനധികൃത ലഹരി വസ്‌തുക്കളുടെ ഉപയോഗമൊ വിൽപ്പനയൊ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം.  ഫോണ്‍: 9400069454, 0474 2760728.
പ്രധാന വാർത്തകൾ
 Top