21 October Monday

സൂര്യകാന്തി കണ്ട്‌ വിദ്യാർഥികളുടെ അവധിയാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019
അഞ്ചൽ
സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പൂക്കൾ കാണാൻ ആനക്കുളം ഗവ. വെൽഫെയർ യുപി സ്‌കൂളിലെ കുട്ടികൾക്കൊരാഗ്രഹം. എന്നാൽ, പിന്നെ ആയിക്കോട്ടെയെന്ന്‌ അധ്യാപകർ. ഓണം അവധിയിൽ വിദ്യാർഥികളും അധ്യാപകരും സുന്ദരപാണ്ഡ്യപുരത്തേക്ക്‌ വണ്ടികയറി. സോംബവർ വടകര, തിരുമലകോവിൽ എന്നിവിടങ്ങൾ ചുറ്റി ബന്ദിപൂവ്, മുളക്, പയർ, തക്കാളി, വെണ്ട, മല്ലിയിലക്കൃഷി എന്നിവ നേരിൽക്കണ്ടു. കൃഷിരീതി കർഷകരോട്‌ ചോദിച്ചറിഞ്ഞു.
 സ്‌കൂൾ പ്രധാനാധ്യാപകൻ തുളസീധരൻപിള്ള, അധ്യാപകരായ എസ് ഷൈൻ, റഹീനാബീവി, ഷാജി, സലീന, ശാലു സാം, ഷീമ, അർച്ചന എന്നിവർ സംഘത്തെ നയിച്ചു.  
പ്രധാന വാർത്തകൾ
 Top