06 October Thursday

മൊബെെൽ ഫോൺ നൽകിയില്ല; ഭാര്യയെ ജോലിസ്ഥലത്തെത്തി മർദിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ശ്രീനാഥ്

പരവൂർ> മൊബൈൽഫോൺ നൽകാത്തതിന്റെ വിരോധത്തിൽ ഭാര്യയെ പൊതുസ്ഥലത്ത്‌ ആക്രമിച്ച യുവാവ്‌ അറസ്റ്റിൽ. പരവൂർ കോട്ടപ്പുറം കാരുണ്യഭവനിൽ ശ്രീനാഥാണ്‌ (37) അറസ്റ്റിലായത്. വ്യാഴം പകൽ പതിനൊന്നോടെയാണ്‌ സംഭവം.പരവൂർ ജങ്‌ഷനിൽ യുവതി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതി കവിളത്ത് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു.
 
തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കുകയും ചെയ്‌തു. നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമം തുടർന്ന ഇയാളെ പൊലീസ് സംഘമെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

13 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നു മക്കളുമുണ്ട്. ഭാര്യയെ നിരന്തരം ആക്രമിച്ചിരുന്ന ശ്രീനാഥിനെതിരെ പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇൻസ്പെക്ടർ എ നിസാർ, എസ്ഐമാരായ നിതിൻ നളൻ, സുരേഷ്‌കുമാർ, എഎസ്ഐമാരായ ജോയ്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. റിമാൻഡ്‌ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top