24 September Thursday

മോഷണക്കേസുകളിലെ പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കൊട്ടിയം
വിവിധയിടങ്ങളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതികൾ അറസ്റ്റിൽ. കണ്ണനല്ലൂർ ചേരീക്കോണം ഫൈസൽ മൻസിലിൽ ഫൈസൽ (22), വടക്കേ മൈലക്കാട് അക്കരക്കുന്നത്ത്‌ വീട്ടിൽ ശ്യാംകുമാർ (35) എന്നിവരാണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.  കണ്ണനല്ലൂർ, കായംകുളം, എഴുകോൺ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്‌ ഇവർ.  കുറച്ചുനാളായി കണ്ണനല്ലൂരിൽ വാഹനങ്ങളിലെ ബാറ്ററികൾ, വീടുകളിലെ റബർഷീറ്റുകൾ, ബൈക്കുകൾ എന്നിവ മോഷണം പോകുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന്  കണ്ണനല്ലൂർ സിഐ വിപിൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം മൊയ്തീൻമുക്ക് കെ സി ജോൺസന്റെ  വീടിന്റെ ടെറസിൽ സൂക്ഷിച്ച 300 റബർ ഷീറ്റ്‌ മോഷണം പോയി. ഇതിന്റെ അന്വേഷണത്തിനിടെയാണ്‌ പ്രതികൾ വലയിലായത്‌. കണ്ണനല്ലൂർ എസ്‌ഐമാരായ എൽ നിയാസ്, ജോർജ് വർഗീസ്, എഎസ്ഐ സതീഷ്, സിപിഒമാരായ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top