ചവറ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്‍ കമ്പനി കൃഷിയിറക്കിയ നെല്ല് വിളവെടുത്തു. വ്യവസായത്തിനൊപ്പം നെല്ക്കൃഷിയിലും നൂറുമേനി കൊയ്തതിന്റെ ആഹ്ലാദത്തിലാണ് കമ്പനി അധികൃതര്‍. കാര്‍ഷിക സർവകലാശാലയുടെ ഓണാട്ടുകര റീജ്യണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ വികസിപ്പിച്ചെടുത്ത 90 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഓണം ഇനമാണ് വിതച്ചത്. കാടുമൂടിക്കിടന്ന ഗസ്റ്റ് ഹൗസ് പരിസരം വൃത്തിയാക്കിയാണ് കൃഷിയിറക്കിയത്.
ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത നെല്ല് കമ്പനിയുടെ ഭക്ഷണശാലയിലേക്ക് നല്‍കും, ബാക്കി ‘തളിര്’ എന്ന പേരില്‍ കെഎംഎംഎല്‍ ബ്രാൻഡില്‍ അരിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിളവെടുപ്പ് മാനേജിങ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് ഉദ്ഘാടനംചെയ്തു. ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍, യൂണിറ്റ് തലവന്‍ ജി സുരേഷ് ബാബു, അഗ്രിക്കള്‍ച്ചറല്‍ നോഡല്‍ ഓഫീസര്‍ എ എം സിയാദ്, എം സ് യൂണിറ്റ് മേധാവി ടി കാര്ത്തികേയന്, വിജിലന്‍സ് സെക്യൂരിറ്റി സൂപ്രണ്ട് ബി പ്രസന്നന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി ആര് ബിനേഷ്, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ എ എ നവാസ്, ആര് ജയകുമാര്‍,എം മനോജ് മോന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..