25 September Friday

മഴക്കെടുതി: 11.25 ലക്ഷം നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കൊല്ലം
ജില്ലയിൽ ചൊവ്വാഴ്‌ച പെയ്‌ത മഴയിൽ 41 വീട്‌ ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു. മൂന്നു കിണറിനു നാശമുണ്ടായതിൽ 11.25ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി താലൂക്കിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊല്ലത്ത് 16 വീടിന്‌ ഭാഗികമായി നാശമുണ്ടായതിൽ 4.1 ലക്ഷം  രൂപയാണ് നഷ്ടം. കൊട്ടാരക്കര താലൂക്കിൽ 13 വീടാണ് ഭാഗികമായി  തകർന്നത്. ഇവിടെ മൂന്നു കിണറും നശിച്ചു. 3.75 ലക്ഷത്തിന്റെ നാശം കണക്കാക്കി. 
പത്തനാപുരത്ത് നാലു വീടിന്‌‌ ഭാഗികമായും ഒരെണ്ണത്തിന് പൂർണമായും നാശം. നഷ്ടം 1,65,000 രൂപ. കുന്നത്തൂരിൽ അഞ്ചു വീട്‌ ഭാഗികമായി തകർന്നതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പുനലൂരിൽ മൂന്നു വീട്‌  ഭാഗികമായി തകരുകയും 75,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top