16 September Monday

ഹോമിയോ മെഡിക്കൽ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ഓച്ചിറയിൽ നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മജീദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ഓച്ചിറ
ആയുഷ് ഹോമിയോപ്പതി വകുപ്പും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും ചേർന്ന്‌  സൗജന്യ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി. ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടത്തിയ  ക്യാമ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എ മജീദ് ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി.  
ഡോ ഷൈനി,  ആർ ഡി പത്മകുമാർ,  ഡോ. സുനിൽകുമാർ, എസ് അനന്തൻപിള്ള എന്നിവർ സംസാരിച്ചു. ഡോ. വീനസ്, ഡോ. സിനി തോമസ്, ഡി അഞ്ജന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top