17 October Thursday

മാലിന്യസംസ്‌കരണം: ജനകീയ ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
കൊല്ലം
ജില്ലയെ മാലിന്യമുക്തമാക്കാൻ ജില്ലാ ഭരണകേന്ദ്രം  ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ച‌് ജനകീയപങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പയിനു തുടക്കമായി. മാലിന്യ സംസ്‌കരണത്തോടൊപ്പം ശുചിത്വപാലനത്തിനായി ജനങ്ങളെ ബോധവൽക്കരിച്ചുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുക.
പരിപാടി മന്ത്രി കെ രാജു  ഉദ്ഘാടനം ചെയ്‌തു.ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ   പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. മേയർ വി രാജേന്ദ്രബാബു , ആർ രാമചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കലക്ടർ ബി അബ്ദുൾനാസർ,  പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ അധ്യക്ഷ ഷൈല സലിംലാൽ, പുനലൂർ മുനിസിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷൻ  സുഭാഷ് ജി നാഥ്, എം നൗഷാദ് എംഎൽഎയുടെ പ്രതിനിധി കെ പി നന്ദകുമാർ, മറ്റു ജനപ്രതിനിധികൾ, ശുചിത്വമിഷൻ കോ-–-ഓർഡിനേറ്റർ ജി സുധാകരൻ, അസിസ്റ്റന്റ് കോ-–-ഓർഡിനേറ്റർ യു ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ 
പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top