11 December Wednesday

ജനദ്രോഹ കേന്ദ്ര ബജറ്റ് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് യുവജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

കൊല്ലം 
പെട്രോൾ, ഡീസൽ വില വർധനയ്ക്കും ജനദ്രോഹ കേന്ദ്ര ബജറ്റിനുമെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.  
അഞ്ചൽ പോസ്റ്റ്‌ഓഫീസ്‌ മാർച്ച്‌ ജില്ലാ കമ്മിറ്റി അംഗം ടി അഫ്‌സൽ  ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് രാജീവ് അധ്യക്ഷനായി. സെക്രട്ടറി അജാസ് സ്വാഗതംപറഞ്ഞു. പുനലൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌  സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ടി അൻസർ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി എസ് എൻ രാജേഷ് സ്വാഗതംപറഞ്ഞു.
ചടയമംഗലം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം കെ എസ് ബിനു ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് നീതിഷ് അധ്യക്ഷനായി, ബ്ലോക്ക്‌ സെക്രട്ടറി ഷൈൻ കുമാര്‍,  ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് ചിത്ര എന്നിവർ സംസാരിച്ചു. 
 കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റി  നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷിബു ഗോപാൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് കെ സുധീഷ് അധ്യക്ഷനായി, ബ്ലോക്ക്‌ സെക്രട്ടറി എസ് നഹാസ്,  സന്തോഷ്, ശ്യാം, എബിൻ, അഖിൽ, സരീൺ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐ  എം ഏരിയ സെക്രട്ടറി പി കെ  ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് രഞ്ജിത് അധ്യക്ഷനായി,  സെക്രട്ടറി ടി ആർ ശ്രീനാഥ്, സദ്ദാം, പി കെ ഹാഷിം, ദസൽ എന്നിവർ സംസാരിച്ചു.
ചവറ ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച്‌  ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ ട്രഷറർ പ്രദീപ്  എസ് പുല്ല്യാഴം അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി സി രതീഷ്,  സംജിത്, ആതിര, സജിൻ, സൂരജ് എന്നിവർ സംസാരിച്ചു. 
ശൂരനാട് പോസ്റ്റ്‌ഓഫീസ്‌ മാർച്ച്‌  സംസ്ഥാന കമ്മിറ്റി അംഗം കെ പ്രദീപ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് നിഷാദ് അധ്യക്ഷനായി.  സെക്രട്ടറി മനു സ്വാഗതംപറഞ്ഞു.
അഞ്ചാലുംമുട് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ച് ആർ മനോജ് ഉദ്ഘാടനംചെയ്തു.  രതീഷ് അധ്യക്ഷനായി. ആർ അനിൽ,  ഷിബു, രഞ്ജിത്, കിരൺ, അജേഷ്, വിനു രാഹുൽ എന്നിവർ സംസാരിച്ചു.  
 ചാത്തന്നൂർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ  സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് പി മനു അധ്യക്ഷനായി. സെക്രട്ടറി എസ് പ്രമോദ്,  എം ഹരികൃഷ്ണൻ, ശ്രീജിത്, ഉല്ലാസ് കൃഷ്ണൻ, അനീഷ്, ശരത്, പ്രേം എന്നിവർ സംസാരിച്ചു.
 കൊട്ടിയം ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച്‌  ജില്ലാസെക്രട്ടറിയറ്റ്‌  അംഗം ശബരിനാഥ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് സതീഷ് അധ്യക്ഷനായി.  സെക്രട്ടറി അൻസർ,  ഷാഹുൽ, ഷമീർ , അച്ചു, രവിരാജ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top