24 August Saturday

സഹകരണ ബാങ്കുകൾ സാധാരണക്കാരുടേത‌്: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
പത്തനാപുരം
മിക്ക ബാങ്കുകളും പണമുണ്ടാക്കാൻ ആര്‍ത്തികാണിക്കുമ്പോൾ  സഹകരണ ബാങ്കുകളാണ് സാധാരണക്കാരെ സഹായിക്കുന്നതെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനാപുരം സഹകരണ ബാങ്ക് ആരംഭിച്ച ആധുനിക ആംബുലൻസ‌്  ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കെ ബി ഗണേശ‌്കുമാർ എംഎൽഎ അധ്യക്ഷനായി. കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ കെ രാജഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ‌് എച്ച് നജീബ് മുഹമ്മദ്, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ‌് ബി അജയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് വേണുഗോപാൽ, എം മീരാപിള്ള, സി ആർ നജീബ്, എസ് ഷാജി, എ ബി അൻസാർ, ഷൗബീല ഷാജഹാൻ, ഭരണസമിതി അംഗങ്ങളായ പുരുഷോത്തമൻപിള്ള, മധുസൂദനൻനായർ, ടി രാജപ്പൻ, പി ഷീജ, റജീന സവാദ്, കെ ആനന്ദവല്ലി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ബിനു ഡാനിയേൽ സ്വാഗതവും സെക്രട്ടറി ഐ അബ്ദുൽ സലാം നന്ദിയും പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം കെ ബി ഗണേശ‌്കുമാര്‍ എംഎല്‍എ ഓടിച്ചാണ് ഉദ‌്ഘാടനം ചെയ്തത്. ബാങ്കിലെ ജീവനക്കാർ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നൽകിയ തുക ജീവനക്കാരായ എം ഷാജി, സുരേന്ദ്രൻപിള്ള, സഫറുള്ളാഖാൻ എന്നിവർ ചേർന്ന് മന്ത്രിക്ക‌ു കൈമാറി.
പ്രധാന വാർത്തകൾ
 Top