04 August Wednesday

ഇങ്ങനെ വേണം 
ഡിപ്പോ വികസനം

സ്വന്തം ലേഖകന്‍Updated: Saturday Jun 12, 2021
പുനലൂർ
കെഎസ്ആർടിസിയുടെ പുനലൂർ ഡിപ്പോ വികസിപ്പിക്കുന്നതിന് നിർദേശങ്ങൾ നൽകി അധികൃതർ. പി എസ് സുപാൽ എംഎൽഎ വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരമാണ്‌ നിർദേശങ്ങൾ തയ്യാറാക്കിയത്. 
അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ ജി ജയകുമാർ 12 നിർദേശം അടങ്ങിയ കത്ത് എംഎൽഎയ്ക്ക് കൈമാറി. കൊല്ലം- –-തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂരിനെ പ്രത്യേക ഹബ്ബായി മാറ്റുക, പുതിയ ഷെഡ്യൂളും ടിക്കറ്റിങ് മെഷീനും അനുവദിക്കുക, നിർമാണം മുടങ്ങിയ കവാടം, സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം എന്നിവ എത്രയും വേഗം പൂർത്തിയാക്കുക, ഡിപ്പോയിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരം കാണുക, ഗ്യാരേജ് പുതുക്കിപ്പണിയുന്നതോടൊപ്പം ജീവനക്കാർക്ക്‌ ശുചിമുറി നിർമിക്കുക, വാഹനങ്ങൾ നിർത്തിയിടുന്നതിന് സൗകര്യമൊരുക്കുക, ഷോപ്പ് ഓൺ വീൽസ്, മിൽമ, സ്ത്രീശക്തി ഷോപ്പുകൾ അനുവദിക്കുക, ഡിപ്പോയിൽ നിർമിച്ച കെട്ടിടങ്ങളുടെ അവകാശം സംബന്ധിച്ച രേഖകൾ നഗരസഭ കെഎസ്ആർടിസിക്ക് കൈമാറുക, ടിക്കറ്റ് റിസർവേഷൻ കൗണ്ടർ ആരംഭിക്കുക എന്നിവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.
ഡിപ്പോ അധികൃതർക്ക് പുറമേ യാത്രക്കാരുടെ സംഘടനകളും വികസന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതമന്ത്രിയ്ക്ക് നൽകും. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഉടനെ മന്ത്രിതല യോഗം ചേരുമെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top