04 August Wednesday
ആർഎസ്‌പി നേതാവ്‌ തെറ്റിദ്ധരിപ്പിക്കുന്നു: ഡോ. സുജിത്‌ വിജയൻ പിള്ള

ചവറയില്‍ കുടിവെള്ളക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

 

ചവറ
ചവറയില്‍ കുടിവെള്ളക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഡോ. സുജിത് വിജയൻപിള്ള എംഎൽഎ. ചവറ, പന്മന കുടിവെള്ള പദ്ധതിയുടെ ശാസ്താംകോട്ട തടാകത്തിലെ മോട്ടോർ തകരാറായതിനാൽ പമ്പിങ്‌ മുടങ്ങിയിരുന്നു. അതിനാൽ ആറുമുതൽ ഒമ്പതുവരെ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടു. ഇതിന്റെ പേരില്‍ ചവറയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയെന്നും എംഎല്‍എയെ ബന്ധപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നുമുള്ള ആര്‍എസ്‌പി നേതാവിന്റെ പ്രസ്താവന തെറ്റിദ്ധാരണകൊണ്ടാശണന്ന്‌  ഡോ. സുജിത് വിജയന്‍പിള്ള പറഞ്ഞു.
മോട്ടോർ കേടായപ്പോൾ തന്നെ ഇടപെട്ട് പരിഹരിച്ചുവെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും തകരാറിലായി. ഗുരുതരമായ മെയിന്റനന്‍സ് ആയതിനാല്‍ മൂന്നുദിവസത്തെ രാപ്പകല്‍ അദ്ധ്വാനം വേണ്ടിവന്നു. പമ്പിങ്‌ ഇല്ലാത്ത സമയത്തും കുഴല്‍ക്കിണറുകളില്‍നിന്ന് കുടിവെള്ളം മുടക്കം കൂടാതെ പമ്പ് ചെയ്ത് പരമാവധി സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്.  
ജലവിതരണം തടസ്സപ്പെട്ടത് സാങ്കേതിക കാരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ചവറ പഞ്ചായത്തിലെ കൊച്ചുവീട്ടില്‍ കോളനി, പുത്തന്‍കോവില്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിച്ച കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പമ്പ് ഹൗസിന്റെ പണി പൂർത്തീകരിച്ച് അവ ജലനിധിക്ക് കൈമാറുമെന്ന് ചവറ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top