23 September Monday

പാലാരിവട്ടം മേൽപ്പാലം യുഡിഎഫ‌് കാലത്ത‌് നടന്നത‌് പണപ്പിരിവ‌്: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

 

 
തിരുവനന്തപുരം  
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി നടത്തിയത‌് ആരായാലും രക്ഷപ്പെടില്ലെന്ന‌ും ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച‌് വിജിലൻസ‌് ഡയറക്ടർ നൽകിയ റിപ്പോർട്ട‌് യുഡിഎഫ‌് സർക്കാർ അവഗണിച്ചതാണ‌് മേൽപ്പാലത്തിന്റെ തകർച്ചക്ക‌് വഴിവച്ചത‌്. അക്കാലത്ത‌് പൊതുമരാമത്ത് വകുപ്പിൽ മേൽത്തട്ടിലേക്കെന്ന് പറഞ്ഞ് വ്യാപകമായ പണപ്പിരിവ് നടന്നു. ഞെട്ടിക്കുന്ന കാര്യങ്ങൾ വിജിലൻസ‌് റിപ്പോർട്ടിലുണ്ടായിട്ടും യഥാർഥഗൗരവം ഉൾക്കൊണ്ട‌് നടപടിയെടുത്തില്ലെന്നും നിയമസഭയിൽ ചോദ്യോത്തരവേളയിൽ  മുഖ്യമന്ത്രി പറഞ്ഞു. 
യുഡിഎഫിന്റെ കാലത്ത‌് പൊതുമരാമത്ത‌് വകുപ്പുമായി ബന്ധപ്പെട്ട‌് അഴിമതി ആരോപണം ഉയർന്നപ്പോഴാണ‌് വിശദമായ പഠനം നടത്തി 2015 മെയ‌് 28ന‌് വിജിലൻസ‌് ഡയറക്ടർ റിപ്പോർട്ട‌് സമർപ്പിച്ചത‌്.  
പ്രധാന വാർത്തകൾ
 Top