23 May Thursday

എൽഡിഎഫ് നിർണായക ശക്തിയാകും: ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
എഴുകോൺ
പാർലമെന്റിൽ എൽഡിഎഫ് നിർണായക ശക്തിയാകുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കേരളത്തിൽനിന്നുള്ള  എൽഡിഎഫ് എംപിമാർ  കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ നൽകും. എന്നാൽ, യുഡിഎഫ് എംപിമാരാണ‌് എത്തുന്നതെങ്കിൽ അവർ മതനിരപേക്ഷതയ്ക്ക് ഒപ്പം നിൽക്കില്ല. 
രാഹുൽഗാന്ധി യുപിയിൽനിന്നും വയനാട്ടിലെത്തി മത്സരിച്ചത് എന്തിനായിരുന്നുവെന്ന് ഭാവിയിൽ ഉത്തരം പറയേണ്ടി വരും. കേന്ദ്രം ഒറ്റയ്ക്ക് ഭരിക്കുവാൻ തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്ന കോൺഗ്രസിന്റെ അതിമോഹം അവസാനിപ്പിച്ചില്ലെങ്കിൽ ഇനി കോൺഗ്രസിന്റെ പൊടിപോലും രാജ്യത്ത് കാണാൻ കഴിയാത്ത സ്ഥിതിയാകുമെന്നും അദ്ദേഹം പറഞ്ഞു.മാവേലിക്കര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുത്തൂർ കരിമ്പിൻപുഴയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. 
 യോഗത്തിൽ എൽഡിഎഫ് പു ത്തൂർ മേഖലാ പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സി രമണൻ സ്വാഗതംപറഞ്ഞു. എൽഡിഎഫ് നേതാക്കളായ ബി രാഘവൻ, കെ സോമപ്രസാദ് എംപി,  ഉദയഭാനു, കോവൂർ കുഞ്ഞുമോൻ എംഎൽഎ, ശിവശങ്കരൻനായർ, ജെ രാമാനുജൻ, പി ബാഹുലേയൻ, ധന്യാ കൃഷ്ണൻ എന്നിവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top