27 May Monday

പെരുമാറ്റച്ചട്ടലംഘനം യുഡിഎഫ‌് സ്ഥാനാർഥിയോട‌് കലക്ടർ വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

  കൊല്ലം

തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ യുഡിഎഫ‌് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനെതിരെ വിശദീകരണ നോട്ടീസ‌്. മതസ‌്പർധ ഉളവാക്കുംവിധം സ്ഥാനാർഥി നടത്തിയ  പ്രസംഗം സംബന്ധിച്ച‌് 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന‌് ആവശ്യപ്പെട്ടാണ‌് കൊല്ലം പാർലമെന്റ‌് മണ്ഡലം റിട്ടേണിങ‌് ഓഫീസർ കൂടിയായ കലക്ടർ എസ് കാർത്തികേയൻ നോട്ടീസ‌് അയച്ചത‌്. പ്രഥമദൃഷ്ട്യ ആക്ഷേപത്തിൻ കഴമ്പുണ്ടെന്ന കണ്ടെത്തിയതിനെ തടർന്നാണ് നടപടി. ഇലക്ഷൻ കുറ്റങ്ങൾക്കെതിരെയും പെരുമാറ്റ ചട്ടലംഘനത്തിനെതിരെയും എൽ ഡി എഫ് കൊല്ലം മണ്ഡലം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ വരദരാജൻ നൽകിയ പരാതിയുടെ അടിസ്ഥാ‌നത്തിലാണ‌് നോട്ടീസ് അയച്ചത്.
പ്രേമചന്ദ്രന്റെ പ്രവർത്തി ഇന്ത്യൻ ശിക്ഷാ നിയമം 124 എ , 153 എ (ബി), വകുപ്പുകൾ പ്രകാരവും ജനപ്രാതിനിധ്യ നിയമം 1 2 3 (3 എ), 125 വകുപ്പുകൾ പ്രകാരവും കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന് പരാതിയിൽ പറയുന്നു. കൂടാതെ സുപ്രീം കോടതി വിധിയെ ജനമധ്യത്തിൽ വില കെടുത്തുന്ന പരാമർശം നടത്തിയും ഹാസ്യരൂപേണ അവതരിപ്പിച്ചും കോടതിയുടെ അധികാരത്തിനും അന്തസിനും അവമതിപ്പും ഇടിവും വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയിട്ടുള്ള പ്രസംഗത്തിന്റെ പൂർണ രൂപവും വീഡിയോ ക്ലിപ്പും പരാതി ക്കൊപ്പം നൽകിയിരുന്നു. സമൂഹത്തിൽ മതവിദ്വേഷം വളർത്താൻ പര്യാപ‌്തമായ പ്രസംഗം കഴിഞ്ഞ ദിവസം മറുനാടൻ ഓൺലൈൻ ടിവി സംപ്രേഷണം ചെയ‌്തിരുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ‌് ഉൾപ്പെടെ പരാതിയാണ‌് ലഭിച്ചിട്ടുള്ളതെന്ന‌് കലക്ടർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top