18 October Friday

സാന്ത്വന പരിചരണത്തിൽ വിദ്യാർഥികൾക്ക് മുഖ്യപങ്ക്: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൊല്ലം
സാന്ത്വന പരിചരണത്തിൽ വിദ്യാർഥികൾക്ക് മുഖ്യ പങ്കുവഹിക്കാനാകുമെന്ന് കൊല്ലം കെയർ ഹെൽത്ത്‌ ആൻഡ് പാലിയേറ്റീവ് ഫെഡറേഷൻ പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന യുവജന കമീഷൻ, ജില്ലയിലെ കോളേജ് യൂണിയനുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റുഡന്റ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം  പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽകോളേജിൽ നിർവഹിക്കുകയായിരുന്നു  അദ്ദേഹം. സാന്ത്വന പരിചരണത്തിൽ  ജില്ലയിൽ മാതൃകാപരമായ പ്രവർത്തനമാണ്  കെയർ ഹെൽത്ത്‌ ആൻഡ് പാലിയേറ്റീവ് ഫെഡറേഷൻ നടത്തുന്നത്. സ്റ്റുഡന്റ് പാലിയേറ്റീവ് പ്രവർത്തനത്തിന് കൊല്ലം കെയറിന്റെ സഹായം ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. യുവജന കമീഷൻ അംഗം വി വിനിൽ അധ്യക്ഷനായി. കേരള സർവകലാശാല സിൻഡിക്കേറ്റ‌്അംഗം എം ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. മെഡിക്കൽകോളേജ് വികസന സമിതി അംഗം കെ സേതുമാധവൻ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ വി ജയപ്രകാശ്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി ഗണേശ‌്, കോളേജ് പ്രിൻസിപ്പൽ സാറാ വർഗീസ്, സൂപ്രണ്ട് ടി എസ് ശരവണകുമാർ, ആർഎംഒ ഹബീബ് നസിം, ശ്യാം മോഹൻ, ആദർശ് എം സജി, യുവജന കമീഷൻ വളന്റിയർമാരായ ടി ആർ ശ്രീനാഥ്, സന്ദീപ് അർക്കന്നൂർ, കോളേജ് യൂണിയൻ ചെയർമാൻ എസ് അർജുൻ, സജീവ് എന്നിവർ സംസാരിച്ചു. യുവജന കമീഷൻ അഡ്മിനിസ‌്ട്രേറ്റീവ് ഓഫീസർ എ എൻ സീന നന്ദി പറഞ്ഞു.  വിവിധ വിഷയങ്ങളിൽ ഡോ. എ നിസാർ, കെ ജി ശിവപ്രസാദ്, എം എസ് ശ്രീദേവി എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ കോളേജുകളിൽ സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകൾ ആരംഭിക്കാനും തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top