25 May Wednesday

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഭർത്താവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

മനോജ് ഉണ്ണിത്താൻ

കുന്നിക്കോട്
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഭർത്താവ്‌ മരിച്ചു. വെട്ടിക്കവല കോക്കാട് ജയഭവനിൽ മനോജ് ഉണ്ണിത്താൻ (47) ആണ്‌ മരിച്ചത്. ഭാര്യ ജയയെ (40) ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാവിലെ 10ന് ചിരട്ടക്കോണം ജങ്‌ഷനിലാണ് അപകടം. 
വെട്ടിക്കവലയിൽനിന്ന് പാറകയറ്റി അമിതവേഗത്തിൽ വന്ന ടോറസ് ലോറി, കോക്കാട്ടുനിന്ന് ശബരി മെയിൻപാതയിലെ പനവേലി ഭാഗത്തേക്ക് തിരിയുകയായിരുന്ന ബൈക്കിൽ  ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും 20 മീറ്ററോളം വലിച്ചുകൊണ്ടുപോയി. സമീപത്തെ കടകളിലെ ജീവനക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന്‌ ചക്രത്തിൽ കുരുങ്ങിയ യുവതിയെ വാഹനം പിന്നോട്ട് എടുപ്പിച്ച്‌ പുറത്തെടുത്തു. ഗുരുതര പരിക്കേറ്റ ഇരുവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവെയാണ് മനോജ് മരിച്ചത്. വിദേശത്തായിരുന്ന മനോജ് കോവിഡിനെത്തുടർന്നാണ്‌ നാട്ടിലെത്തിയത്. കിളിമാനൂരിലെ വഴിയോരക്കട ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അഭിജിത്‌, നിജ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top