28 February Sunday
കോവിഡ്‌ വാക്‌സിൻ

ആദ്യദിനം കുത്തിവയ്പ്‌ 900 പേർക്ക്

സ്വന്തം ലേഖികUpdated: Tuesday Jan 12, 2021
കൊല്ലം
ജില്ലയിൽ ആദ്യദിനം കോവിഡ്‌ വാക്‌സിൻ കുത്തിവയ്പ്‌‌ എടുക്കുക 900 പേർ‌. 16ന്‌ രാവിലെ ഒമ്പതു‌ കേന്ദ്രങ്ങളിലായാണ്‌ വാക്‌സിനേഷൻ. ഒരു കേന്ദ്രത്തിൽ 100‌ പേർക്ക്‌‌ കുത്തിവയ്പ്‌ എടുക്കാനാകും‌. ജില്ലയിലെ രജിസ്റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകരാണ്‌ ആദ്യഘട്ടം കുത്തിവയ്പ്‌‌ എടുക്കുന്നത്‌. 
കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി‌, കൊല്ലം വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി, പുനലൂർ, കരുനാഗപ്പള്ളി താലൂക്കാശുപത്രികൾ, ചവറ സർക്കാർ ആശുപത്രി, ചിതറ മാങ്കോട്‌ ഫാമിലി ഹെൽത്ത്‌ സെന്റർ, നെടുമൺകാവ്‌ പിഎച്ച്‌സി എന്നിവിടങ്ങളിലാണ്‌ കുത്തിവയ്‌പ്‌ നടക്കുക.  
 ജില്ലാ നേഴ്‌സിങ്‌ സ്‌കൂളിലെ ശീതീകരണ ശൃംഖലയിലാണ്‌ ‌ (കോൾഡ് ചെയിൻ സിസ്റ്റം) വാക്‌സിൻ ഭദ്രമായി സൂക്ഷിക്കുക. രണ്ടു ‌മുതൽ എട്ടുവരെ സെന്റീ ഗ്രേഡിൽ സൂക്ഷിക്കുന്നതിനായി ആറ്‌  ഐസ്‌ലൈൻഡ്‌ റഫ്രിജറേറ്ററുകൾ തയ്യാറാണ്‌. ഇവിടെ നിന്ന്‌ ഒമ്പത്‌ കേന്ദ്രങ്ങളിലും വാക്‌സിൻ എത്തിക്കും. കുത്തിവയ്പ്‌‌ കേന്ദ്രങ്ങളിൽ മൂന്ന്‌ മുറിയും അഞ്ച്‌ വളന്റിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ‌ഡിഎംഒ ശ്രീലത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top