28 February Sunday

കോവിഡ് 236 സമ്പർക്കം 230

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021
 
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 236 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 299 പേർ രോഗമുക്തരായി. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും സമ്പർക്കം വഴി 230 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 
മുനിസിപ്പാലിറ്റികളിൽ പുനലൂരും പഞ്ചായത്ത് പ്രദേശങ്ങളിൽ മൈലം, ഇളമ്പള്ളൂർ ഭാഗങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്. കൊല്ലം കോർപറേഷനിൽ 46 പേർക്കാണ് രോഗബാധ. ഇരവിപുരം- എട്ട്, മങ്ങാട്- ആറ്, കുരീപ്പുഴ, തങ്കശേരി ഭാഗങ്ങളിൽ അഞ്ചുവീതവുമാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 12, കരുനാഗപ്പള്ളി- എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. പഞ്ചായത്തുകളിൽ മൈലം -16, ഇളമ്പള്ളൂർ -11, പൂയപ്പള്ളി- ഒമ്പത്, പവിത്രേശ്വരം -എട്ട് എന്നിങ്ങനെയാണ് രോഗബാധിതർ.
 
കോവിഡ് വാക്‌സിൻ വിതരണം: പ്രചാരണം ഊർജിതമാക്കണം –-കലക്ടർ
കൊല്ലം
ജില്ലയിലെ കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങൾ അവലോകന യോഗം വിലയിരുത്തി. കലക്ടർ ബി അബ്ദുൽ നാസർ അധ്യക്ഷനായി. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട  പ്രചാരണ പരിപാടികൾ ഊർജിതമാക്കണമെന്നും ഇതിനായി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തണമെന്നും കലക്ടർ നിർദേശിച്ചു.  
വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വിതരണത്തിലെ മുൻഗണനാക്രമം, ആവശ്യമായ സജീകരണങ്ങൾ  പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും പാലിക്കേണ്ട മാർഗനിർദേശങ്ങൾ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. എഡിഎം പി ആർ ഗോപാലകൃഷ്ണൻ, സബ് കലക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ റൂറൽ പൊലീസ് മേധാവി എസ് മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top