27 February Thursday

അയ്യപ്പദർശനത്തിനായി റോളർ സ്‌കേറ്റിങ്‌ സംഘം യാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

 

കൊല്ലം
ചക്രവീലുകളിൽ തെന്നി നീങ്ങി റോളർ സ്‌കേറ്റിങ്‌ സംഘത്തിന്റെ  ശബരിമല യാത്ര കൊല്ലത്തുനിന്ന്‌ ആരംഭിച്ചു. സ്പോർട്സിലൂടെ ആരോഗ്യം നേടൂ, ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, പ്ലാസ്റ്റിക് രഹിത ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടാണ്  ശനിയാഴ്‌ച രാവിലെ ഇരുമുടിക്കെട്ടുമായി സംഘം പുറപ്പെട്ടത്. കലക്ടറേറ്റിനടുത്തുള്ള  കൊട്ടാരക്കുളം  ഗണപതി ക്ഷേത്രത്തിനു മുന്നിൽ കൊല്ലം കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ സന്തോഷ്‌കുമാർ യാത്ര  ഫ്ലാഗ്ഓഫ് ചെയ്തു.  
ഹൈസ്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്,  കുണ്ടറ, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂർ വഴി പത്തനംതിട്ടയിലെത്തി കവലയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം സന്ധ്യയോടെ  സ്കേറ്റിങ്‌ സംഘത്തിന്റെ യാത്ര  റാന്നി  പെരുനാട്ട്‌ എത്തിച്ചേർന്നു. 
ഞായറാഴ്ച   രാവിലെ പെരുനാട്ടുനിന്ന്‌ പുറപ്പെടുന്ന യാത്ര ളാഹ വഴി വൈകിട്ടോടെ  പമ്പയിൽ സമാപിക്കും. തുടർന്ന് സ്‌കേറ്റിങ്‌ താരങ്ങൾ കാൽനടയായി ശബരിമല സന്നിധിയിലേക്ക് പോകും. 
ജില്ലാ സംസ്ഥാന ദേശീയ സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരുമായ പി ആർ ബാലഗോപാൽ, എസ് ബിജു, അനുരാജ് പൈങ്ങാവിൽ, ബി ജി ബാൽശ്രേയസ്, പി ബി അബിൻ, നവീൻ ഹരീഷ്,  സിബി സുകുമാരൻ, അനന്ത നാരായണൻ  തുടങ്ങിയവരാണ് റാലിയിൽ പങ്കെടുക്കുന്നത്.
പ്രധാന വാർത്തകൾ
 Top