13 December Friday

ഇടിമിന്നലേറ്റ് പശു ചത്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

മിന്നലേറ്റ് പശു ചത്തനിലയിൽ

പത്തനാപുരം 
മഴയ്‌ക്കൊപ്പമെത്തിയ ഇടിമിന്നലിൽ തലവൂരില്‍ വ്യാപക നാശം. തൊഴുത്തില്‍  കെട്ടിയിരുന്ന പശു മിന്നലേറ്റ് ചത്തു. കുരാ ശര്‍ക്കരഴികത്ത് വീട്ടില്‍ രാജേന്ദ്രന്‍പിള്ളയുടെ പതിനാറ് മാസം പ്രായമുള്ള പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനായിരുന്നു സംഭവം. 
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ്‌ പശുവിനെ തൊഴുത്തില്‍ ചത്തനിലയില്‍ കണ്ടത്. തൊഴുത്തിനും കേടുപാടുകള്‍ സംഭവിച്ചു. നിര്‍ധന കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇല്ലാതായത്. കൂടാതെ തലവൂരിലെ വിവിധ മേഖലകളില്‍ കാര്‍ഷികവിളകള്‍ക്കും നാശംസംഭവിച്ചു.
പ്രധാന വാർത്തകൾ
 Top