Deshabhimani

നീണ്ടകരയിൽ പാലത്തിന്റെ തൂണിലിടിച്ച്‌ മീൻപിടിത്തബോട്ട് മുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:04 PM | 0 min read

 ചവറ

ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകരയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിൽതട്ടി മീൻപിടിത്തബോട്ട് മുങ്ങി. മീൻപിടിത്തത്തിനുശേഷം നീണ്ടകര ഹാർബറിലെത്തി മത്സ്യക്കച്ചവടവും കഴിഞ്ഞ് കടവിൽ കെട്ടിയിടാൻ തിരികെ വരുന്നതിനിടെയാണ് സെന്റ് ജോസഫ് എന്ന ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങിയത്. വ്യാഴം പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് നീണ്ടകര മറൈൻ എൻഫോഴ്സ്‌മെന്റ് സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ശക്തികുളങ്ങര സാഗരമാതാ നിവാസിൽ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ബെന്നിയെ കൂടാതെ തൊഴിലാളികളായ സെബാസ്റ്റ്യൻ, ബാബു, പ്രിൻസ്, ബോസ്കോ, സതീഷ്, ജോസ് എന്നിവരും   ബോട്ടിൽ ഉണ്ടായിരുന്നു. കായലിൽ താഴ്ന്ന ബോട്ട് ക്രെയിൻ ഉപയോഗിച്ച് കരയിൽ എത്തിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home